KOYILANDY DIARY

The Perfect News Portal

ഫലവൃക്ഷങ്ങളും കാര്‍ഷിക തൈകളും അടങ്ങിയ നഴ്സറി ആരംഭിച്ചു

ഫറോക്ക്: കാര്‍ഷിക മേഖലയുടെ സമഗ്രമായ വികസനം മുന്‍നിര്‍ത്തി കരുവന്‍ തിരുത്തി ബാങ്ക് നടപ്പിലാക്കി വരുന്ന നാട്ടുപച്ച പ്രൊജക്ടിന്റെ ഭാഗമായി വിവിധ ഫലവൃക്ഷങ്ങളും കാര്‍ഷിക തൈകളും അടങ്ങിയ നഴ്സറി ആരംഭിച്ചു.
ഗുണമേന്മയുളള തൈകളായ മലേഷ്യന്‍ കുള്ളന്‍ തെങ്ങ് , സണ്ണങ്കി കുള്ളന്‍ തെങ്ങ് , കവുങ്ങ് (​മോഹിത്ത് നഗര്‍​)​​,​ കിലോ പേര , ഓറഞ്ച് , മുസമ്ബി , മുന്തിരി , റം ബൂട്ടാന്‍ , സപ്പോട്ട , മാവ് (​മല്‍ഗോവ)​,തേന്‍വരിക്ക പ്ലാവ് , തുടങ്ങിയവ ലഭ്യമാണ്.

കര്‍ഷക കുടുംബങ്ങള്‍ക്ക് സബ്സിഡി നിരക്കില്‍ ഹോള്‍സെയില്‍ ആന്‍ഡ് റീട്ടെയില്‍ ആയും ഓര്‍ഡര്‍ പ്രകാരവും തൈകള്‍ നല്‍കുന്നതാണെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. ബാങ്ക് പ്രസിഡന്റ് കെ.എം. ബഷീറിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ നഴ്സറിയുടെ ഉ​ദ്ഘാ​ടനം ഫറോക്ക് കൃഷി ഓഫീസര്‍ നിഷാന്ത് നിര്‍വ്വഹിച്ചു .ആദ്യ വില്പന കെ. കുഞ്ഞിപ്പോക്കര്‍ക്ക് നല്‍കി.

ഡയറക്ടര്‍മാരായ ഇ.കെ. ഷമീര്‍ ,ടി.പി സലീം, ടി ബിന്ദു,സി.പി ആസ്യ, അബ്ദുല്‍ അസീസ് കൊളക്കാടന്‍ , കെ.പിഷംസുദ്ദീന്‍, പി വി സക്കറിയ , എന്‍.കെനബീസ , ടി.സുലൈഖ എന്നിവര്‍ സംസാരിച്ചു. ബാങ്ക് വൈ: പ്രസിഡന്റ് കെ. അന്‍വര്‍ അലി സ്വാഗതവും ബാങ്ക് സി.ഇ.ഒ. ഖാലിദ് ഷമീം നന്ദിയും ​പറഞ്ഞു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *