KOYILANDY DIARY

The Perfect News Portal

പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത വര്‍ഷം പാകിസ്താന്‍ സന്ദര്‍ശിക്കും

പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്ത വര്‍ഷം പാകിസ്താന്‍ സന്ദര്‍ശിക്കും. അടുത്ത വര്‍ഷം പാകിസ്താനില്‍ നടക്കുന്ന സാര്‍ക്ക് ഉച്ചകോടിയില്‍ നരേന്ദ്രമോദി പങ്കെടുക്കും. വിദേശകാര്യമന്ത്രി സുഷമാ സ്വരാജാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. പാകിസ്താന്‍ സന്ദര്‍ശന വേളയിലായിരുന്നു സുഷമ ഈ കാര്യം അറിയിച്ചത്.