KOYILANDY DIARY

The Perfect News Portal

പാമ്പു​ക​ടി​യേ​റ്റ് യു​വ​തി മ​രി​ച്ച സം​ഭ​വം: ക്രൈം​ ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

അ​ഞ്ച​ല്‍: പാമ്പുക​ടി​യേ​റ്റ് ചി​കി​ത്സ​യി​ല്‍ ക​ഴി​യവെ വീ​ണ്ടും പാമ്പു​ക​ടി​യേ​റ്റ് യു​വ​തി മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ക്രൈം ​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. അ​ഞ്ച​ല്‍ ഏ​റം വെ​ള്ളി​ശ്ശേ​രി​ വീ​ട്ടി​ല്‍ വി​ജ​യ​സേ​ന​ന്‍ – മ​ണി​മേ​ഖ​ല ദമ്പ​തി​ക​ളു​ടെ മക​ള്‍ ഉ​ത്ത​ര​യാ​ണ് (25) മെ​യ് ഏ​ഴി​ന് പാ​മ്പു​ക​ടി​യേ​റ്റ് മ​രി​ച്ച​ത്.

പ​രാ​തി​യി​ന്മേ​ല്‍ പ്രാ​ഥ​മി​കാ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തിൻ്റെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ​ദി​വ​സം ജി​ല്ല ക്രൈം​ബ്രാ​ഞ്ച് ഡി​വ.എസ്.​പി അ​ശോ​ക​ൻ്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം എ​ത്തി ബ​ന്ധു​ക്ക​ളു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. ര​ണ്ടു​ത​വ​ണ​യും ചി​കി​ത്സി​ച്ച ആ​ശു​പ​ത്രി​ക​ളി​ലെ ഡോ​ക്ട​ര്‍​മാ​ര്‍ ചി​ല സം​ശ​യ​ങ്ങ​ള്‍ പ്ര​ക​ടി​പ്പി​ച്ച​തും സം​സ്കാ​ര​ച​ട​ങ്ങി​നെ​ത്തി​യ ഭ​ര്‍​ത്താ​വിൻ്റെയും ബ​ന്ധു​ക്ക​ളുടെയും പെ​രു​മാ​റ്റ​ത്തി​ലു​ള്ള വൈ​രു​ധ്യ​ത്തെ​യും തു​ട​ര്‍​ന്നാ​ണ് ഉ​ത്ത​ര​യു​ടെ ര​ക്ഷാ​ക​ര്‍​ത്താ​ക്ക​ള്‍ പ​രാ​തി ന​ല്‍​കി​യ​ത്. നേ​ര​ത്തേ ഒ​രു ത​വ​ണ ഭ​ര്‍​തൃ​ഗൃ​ഹ​ത്തി​ല്‍ വെ​ച്ച്‌ പാമ്പു​ ക​ടി​യേ​റ്റി​രു​ന്നു. 

Leave a Reply

Your email address will not be published. Required fields are marked *