പാചക വാതകം ബുക്ക് ചെയ്യാനുള്ള നമ്പർ മാറുന്നു
കൊച്ചി: പാചക വാതകം ബുക്ക് ചെയ്യാനുള്ള നമ്പർ മാറുന്നു. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐ.ഒ.സി) പാചക വാതകം ബുക്ക് ചെയ്യുന്നതിന് രാജ്യത്ത് പൊതു നമ്പർ ആരംഭിച്ചു. 7718955555 എന്ന നമ്പറിൽ രാജ്യത്ത് എവിടെ നിന്നും 24 മണിക്കൂറും ഐഒസിയുടെ പാചക വാതകം (ഇൻഡെയ്ൻ) ബുക്ക് ചെയ്യാവുന്നതാണെന്ന് കമ്പനി അധികൃതർ അറിയിച്ചു.
31ന് ആർദ്ധരാത്രി മുതൽ സേവനം ലഭ്യമാകും. നിലവിൽ ഐ.ഒ.സി.യുടെ പാചക വാതകം ബുക്ക് ചെയ്യാനുള്ള ഫോൺ നമ്പറുകൾ അതോടെ നിർത്തലാക്കും. ഉപഭോകതാവിൻ്റെ റജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലൂടെ മാത്രമേ ബുക്കിംഗ് സാധ്യമാകുകയുള്ളുവെന്നും അധികൃതർ അറിയിച്ചു.