പെരുവട്ടൂർ പടിഞ്ഞാറെ കണ്ടി കനാൽ റോഡ് നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: പെരുവട്ടൂർ പടിഞ്ഞാറെ കണ്ടി കനാൽ റോഡ് പ്രവൃത്തി ഉദ്ഘാടനം. കെ. ദാസൻ എം.എൽ.എ. നിർവ്വഹിച്ചു. കൊയിലാണ്ടി നഗരസഭയിലേക്ക് കുടിവെള്ളമെത്തിക്കുന്ന കിഫ്ബി പദ്ധതിയുടെ ഭാഗമായി പൈപ്പ് ലൈൻ കൊണ്ടുപോയത് ഈ കനാൽ റോഡിലൂടെയായിരുന്നു. പ്രസ്തുത റോഡാണ് 50 ലക്ഷം രൂപയ്ക്ക് കിഫ്ബി അനുവദിച്ച ഫണ്ട് ഉപയോഗിച്ച് പുനരുദ്ധരിക്കുന്നത്.
കുറ്റ്യാടി ജലസേചന വിഭാഗം മേൽനോട്ടം വഹിക്കുന്ന പ്രവൃത്തി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് ഏറ്റെടുത്തിരിക്കുന്നത്. നഗരസഭാ ചെയർമാൻ അഡ്വ. കെ. സത്യൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൗൺസിലർ എ.കെ.രമേശൻ, അഡ്വ. എൽ. ജി. ലിജീഷ്, നാരായണൻ പ്രയാഗ്, പി.കെ. ബാലൻ എന്നിവർ സംബന്ധിച്ചു.