KOYILANDY DIARY.COM

The Perfect News Portal

പത്താംക്ലാസുകാരിയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി

ഹൈദരാബാദ്: കാണാതായ പത്താംക്ലാസുകാരിയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തിയ ദുരൂഹത മാറുന്നതിന് മുമ്പേ അതേ കിണറ്റില്‍ നിന്നും മറ്റൊരു പെണ്‍കുട്ടിയുടെ അസ്ഥികൂടം കണ്ടെത്തി. രണ്ട് ദിവസം മുമ്പാണ് പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയായ 14 വയസുകാരിയുടെ മൃതദേഹം തെലങ്കാനയിലെ യാതാരി ഭൂവനഗിരി ജില്ലയിലെ ഹജിപ്പൂര്‍ ഗ്രാമത്തിലെ കിണറ്റില്‍ നിന്നും കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കിണറ്റില്‍ നിന്നും മറ്റൊരു പെണ്‍കുട്ടിയുടെ അസ്ഥികൂടം കൂടി കണ്ടെത്തിയത്.

കഴിഞ്ഞ വ്യാഴാഴ്ച്ച ക്ലാസ് കഴിഞ്ഞ് വിദ്യാര്‍ത്ഥിനി വീട്ടില്‍ മടങ്ങി എത്തിയിട്ടില്ലെന്ന് മാതാപിതാക്കള്‍ പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് നടത്തിയ അന്വേഷണത്തില്‍ കുട്ടിയുടെ സ്‌കൂള്‍ ബാഗും സമീപത്ത് മദ്യ കുപ്പികളും കണ്ടെത്തി. തുടര്‍ന്ന് തിരച്ചിലിനൊടുവില്‍ വെള്ളിയാഴ്ച വൈകിട്ട് ഉപയോഗശൂന്യമായ കിണറ്റില്‍ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പത്താംക്ലാസുകാരി ബലാത്സംഗത്തിനിരയായതായും വിവരമുണ്ട്.

രണ്ട് മാസം മുമ്ബ് കാണാതായ 18 കാരി വിദ്യാര്‍ത്ഥിനിയുടെ അസ്ഥികൂടമാണ് കണ്ടെത്തിയത് എന്നാണ് വിവരം. കാമുകന്റെ ഒപ്പം ഒളിച്ചോടി പോയതാവാമെന്ന് കരുതി മാതാപിതാക്കള്‍ പോലിസില്‍ പരാതി നല്‍കിയിരുന്നില്ല. കിണര്‍ സ്ഥിതിചെയ്യുന്ന പറമ്ബിന്റെ ഉടമയെയും, ഒരു ലിഫ്റ്റ് മെക്കാനിക്കിനെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇതേ സമയം ഒരു സീരിയല്‍ കില്ലറുടെ സാന്നിധ്യം ഈ കൊലപാതകങ്ങള്‍ക്ക് പിന്നിലുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!