KOYILANDY DIARY.COM

The Perfect News Portal

നൊച്ചാട് പ്രൈമറി ഹെല്‍ത്ത് സെന്റര്‍ കെട്ടിടം അപകടാവസ്ഥയില്‍

പേരാമ്പ്ര: നൊച്ചാട് പ്രൈമറി ഹെല്‍ത്ത് സെന്റര്‍ കെട്ടിടം അപകടാവസ്ഥയില്‍. സംസ്ഥാന സര്‍ക്കാറിന്റെ ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിലവിലുള്ള കെട്ടിടത്തിനു മുകളില്‍ ഒരു നില കൂടി പണിയാന്‍ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനിടെയാണ് കെട്ടിടത്തിനും തറയ്ക്കും വിള്ളല്‍ രൂപപ്പെട്ടത്.

നൊച്ചാട് പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ നടുക്കണ്ടി പാറയില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയുടെ കെട്ടിടം ചതുപ്പ് നിലം നികത്തിയാണ് പണിതത്. നിര്‍മ്മാണത്തില്‍ തുടക്കത്തില്‍ തന്നെ നിരവധി ആരോപണങ്ങളും വിവാദങ്ങളും ഉയര്‍ന്നിരുന്നു. നിര്‍മ്മാണ കമ്മറ്റിക്കെതിരെ തന്നെ അഴിമതി ആരോപണമുയര്‍ന്നിരുന്നു.

ജനപങ്കാളിത്തത്തോടെ പണം സ്വരൂപിച്ച്‌ സ്ഥലം വാങ്ങിയാണ് ആശുപത്രിക്ക് കെട്ടിടം പണിതത്.  ആശുപത്രി കെട്ടിടം കോണ്‍ക്രീറ്റ് കഴിഞ്ഞയുടന്‍ തന്നെ ചോര്‍ച്ച തുടങ്ങി. കരാറുകാരന്‍ കെട്ടിടത്തിനു മുകളില്‍ നെറ്റ് സ്ഥാപിച്ച്‌ വീണ്ടും കോണ്‍ക്രീറ്റ് ചെയ്തതോടെയാണ് ചോര്‍ച്ചനിന്നത്.

ഇപ്പോള്‍ ആര്‍ദ്രം പദ്ധതിയില്‍ നിലവിലുള്ള കെട്ടിടത്തിന്റെ മുകളില്‍ ഒരു നില കൂടി നിര്‍മ്മിക്കാനുള്ള നീക്കത്തി നിടെയാണ് കെട്ടിടത്തിന്റെ ചുവരിനും തറയ്ക്കും വിള്ളല്‍ വന്നത്. ചതുപ്പ് നിലത്തില്‍ കെട്ടിടം പണിയുമ്പോ
ള്‍ പാലിക്കേണ്ട യാതൊരു മാനദണ്ഡവും പാലിച്ചില്ലെന്ന് ആക്ഷേപമുണ്ട്. ചതുപ്പ് നിലത്ത് സ്ഥാപിച്ച കെട്ടിടത്തിന്റെ ബലക്ഷയമാണ് തറയ്ക്കും ചുവരിനും വിള്ളല്‍ വരാന്‍ കാരണം. കോണ്‍ക്രീറ്റ് പില്ലര്‍ സ്ഥാപിക്കാതെയായിരുന്നു വയലില്‍ കെട്ടിടം നിര്‍മ്മിച്ചത്.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!