KOYILANDY DIARY.COM

The Perfect News Portal

നീറ്റ് പരീക്ഷ എഴുതാനായി എത്തിയ വിദ്യാർത്ഥികൾക്ക് തുണയായി കൊയിലാണ്ടി പോലീസ്

കൊയിലാണ്ടി: മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ എഴുതാനായി എത്തിയ വിദ്യാർത്ഥികൾക്ക് കൊയിലാണ്ടി പോലീസ് തുണയായി. ഫോട്ടൊയെടുക്കാതെ എത്തിയ നാല് വിദ്യാർത്ഥികൾക്കാണ് പോലീസ് തുണയായത്. കുറുവങ്ങാട് മർകസ് പബ്ലിക് സ്കൂളിലായിരുന്നു കൊയിലാണ്ടിയിലെ നീറ്റ് പരീക്ഷാ സെൻ്റർ ഫോട്ടൊയില്ലാതെ നാലോളം വിദ്യാർത്ഥികളാണ് കൊയിലാണ്ടി പോലീസിൻ്റെ സഹായം തേടിയത്.

സി.ഐ. എൻ. സുനിൽകുമാറിൻ്റെ നിർദേശപ്രകാരം എസ്.ഐ.മാരായ എസ്.എസ്.ശ്രീജേഷ്, എം.എൽ. അനൂപ്, തുടങ്ങിയവരുടെ നേതൃത്വത്തിൽ വനിതാ വുമൺ പോലീസ് ഓഫീസർ, ഇ.കെ. അനഘ, ജനമൈത്രി പോലീസ്’ കെ.പി.സുമേഷ്, പി.രാജേഷ്, തുടങ്ങിയവർ കൊയിലാണ്ടിയിലെ സീനിയർ ഫോട്ടോഗ്രാഫർ ബൈജു എംപീസിനെ സമീപിച്ച് മറ്റ് ഫോട്ടൊഗ്രാഫർമാരായ ലാൽ പെരുവട്ടൂർ, ബാബാസ് ബാബു തുടങ്ങിയ ഫോട്ടോ ഗ്രാഫർമാരുടെ സഹായത്തോടെ കുട്ടികൾക്ക് ഫോട്ടൊ തയ്യാറാക്കി കൊടുക്കുകയായിരുന്നു. 

കൊയിലാണ്ടി സെൻ്റെറിൽ 240 പേരാണ് പരീക്ഷ എഴുതേണ്ടിയിരുന്നത്. ഇതിൽ 13 പേർ ഹാജരായില്ല കോവിഡ് പോസറ്റീവായ 2 കുട്ടികൾക്ക് പ്രത്യേക മുറി സെൻ്ററിൽ ഒരുക്കിയിരുന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!