KOYILANDY DIARY

The Perfect News Portal

രോഗ വ്യാപനം കുറയുന്നു: കൊയിലാണ്ടി നഗരസഭയിൽ 11 വാർഡുകൾ കണ്ടെയിൻമെന്റ് സോണിൽ

കൊയിലാണ്ടി: രോഗ വ്യാപനം കുറയുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി കൊയിലാണ്ടി നഗരസഭയിൽ കോവിഡ് വ്യാപനത്തെ തുടർന്ന് കണ്ടയ്മെമെൻ്റ് സോണുകളായി പ്രഖ്യാപിച്ച വാർഡുകളുടെ എണ്ണം കുറയുന്നു. 11 വാർഡുകളായാണ് കുറഞ്ഞത്. നേരത്തെ 26 ഓളം വാർഡുകളായിരുന്നു നഗരസഭയിൽ കണ്ടയ്മെൻ്റ് സോണുകളായി ജില്ലാ കലക്ടർ പ്രഖ്യാപിച്ചത്.

ഞായറാഴ്ച പ്രസിദ്ധീകരിച്ച ഡബ്ല്യൂ ഐ.പി.ആറിൽ 8 ശതമാനം കൂടുതലുള്ള 15, 18, 19, 20, 21, 22, 23, 30, 31, 36, 42 തുടങ്ങിയ വാർഡുകളാണ് പുതിയ കണ്ടയ്ൻമെൻറ് സോണായി പ്രഖ്യാപിച്ചത്. ഈ വാർഡുകളിൽ ആരോഗ്യ വകുപ്പിൻ്റെ കർശന നിരീക്ഷണത്തിലായിരിക്കും. ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കടകൾ, ബാങ്കുകൾ, മറ്റ് ധനകാര്യ സ്ഥാപനങ്ങൾ, അക്ഷയ ജനസേവന കേന്ദ്രങ്ങളും ഉച്ചയ്ക്ക് 2  മണി വരെ മാത്രമേ പ്രവർത്തിക്കാൻ അനുവദിക്കുകയുള്ളൂ.’

Leave a Reply

Your email address will not be published. Required fields are marked *