നടിയെ ആക്രമിച്ച കേസില്‍ വിചാരണ നടപടികള്‍ പുനരാരംഭിച്ചു
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ നടപടികള്‍ പുനരാരംഭിച്ചു. അടുത്ത ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിക്കും. വിചാരണക്കായി ഹൈക്കോടതി നിയോഗിച്ച കൊച്ചി സിബിഐ കോടതിയിലാണ് നടപടികള്‍. അതേസമയം ഇന്ന് കോടതിയില്‍ ഹാജരാകാതിരുന്ന ഒന്‍പതാം പ്രതി സനല്‍ കുമാറിന്റെ ജാമ്യം റദ്ദാക്കി.
ജാമ്യക്കാര്‍ക്ക് നോട്ടീസ് അയക്കാന്‍ കോടതി നിര്‍ദേശിച്ചു. കേസില്‍ ആകെയുള്ള പത്തു പ്രതികളില്‍ എട്ടുപേര്‍ ഇന്ന് ഹാജരായി. സിനിമയുടെ പ്രചാരണത്തിനായി കോടതിയുടെ അനുമതിയോടെ വിദേശത്ത് പോയ ദിലീപ് അടക്കമുള്ളവര്‍ ചൊവ്വാഴ്ച ഹാജരാകേണ്ടി വരും.