KOYILANDY DIARY.COM

The Perfect News Portal

ദുബായില്‍ 18-ാം നിലയില്‍ നിന്ന് വീണ് മലയാളി എന്‍ജിനീയര്‍ മരിച്ചു

ദുബായ്:  ദുബായില്‍ 18-ാം നിലയില്‍ നിന്ന് വീണ് മലയാളി എന്‍ജിനീയര്‍ മരിച്ചു. അര്‍ബന്‍ പ്ലാനിംഗ് എന്‍ജിനീയറായി ജോലിചെയ്യുന്ന മലപ്പുറം തിരൂര്‍ വളവന്നൂര്‍ കടായിക്കല്‍ സബീല്‍ റഹ്മാനാ(25 )ണ് മരിച്ചത്.

സിലിക്കോണ്‍ ഒയാസീസിലെ കെട്ടിടത്തില്‍നിന്ന് തിങ്കളാഴ്ച വൈകീട്ടാണ് അപകടം. സബീല്‍ ജോലി ചെയ്യുന്ന കെട്ടിടത്തിടുത്താണ് ഈ കെട്ടിടം. എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും കെട്ടിടത്തില്‍ വാടകക്ക് ഫ്‌ളാറ്റ് അന്വേഷിക്കാന്‍ ചെന്നതായിരുന്നു സബീലെന്നും വാച്ച്‌മാന്‍ പൊലിസിനു മൊഴി നല്‍കി. പൊലിസ് അന്വേഷണം നടക്കുന്നു.

2018 മുതല്‍ ഇലക്‌ട്രിക്കല്‍ എന്‍ജീനീയറിംഗ് കമ്ബനിയില്‍ ജോലി ചെയ്യുന്നു. അല്‍ ഖോറില്‍ മൂത്ത സഹോദരനും കുടുംബത്തോടുമൊപ്പമായിരുന്നു താമസം. അവിവാഹിതനാണ്. പിതാവ്: കോയ, മാതാവ്: സുബൈദ, സഹോദരങ്ങള്‍: ഫാസില ഷെറിന്‍, ജംഷീന, ഗയാസ്.ദുബായ് പൊലീസ് ഹെഡ് ക്വാട്ടേഴ്സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നടപടിക്രമങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!