ദിൽഷൻ തായാട്ടിനെ എ.ബി.സി. ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ അനുമോദിച്ചു
മേപ്പയ്യൂർ: അഖിലേന്ത്യാ സർവകലാശാല പുരുഷ വോളിബോൾ കിരീട ജേതാവായ കാലിക്കറ്റ് സർവകലാശാലാ ടീം അംഗം ദിൽഷൻ തായാട്ടിനെ എ.ബി.സി. ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ അനുമോദിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി. രാജൻ ഉപഹാരം നൽകി. ബ്ലോക്ക് മെമ്പർമാരായ മഞ്ഞക്കുളം നാരായണൻ, അഷീദ നടുക്കാട്ടിൽ ക്ലബ്ബ് ഭാരവാഹികളായ കെ. ഷമീർ, ശശികുമാർ, കെ. നാസിബ്, സമീർ പരപ്പിൽ വി.കെ. സുനിൽ എന്നിവർ സംസാരിച്ചു.