KOYILANDY DIARY.COM

The Perfect News Portal

ദിലീപിന് അഞ്ച് ജില്ലകളില്‍ 53 ഇടങ്ങളിലായി 21 ഏക്കര്‍ ഭൂമി: കടുത്ത നടപടിക്കൊരുങ്ങി സര്‍ക്കാര്‍

തിരുവനന്തപുരം: റിയല്‍ എസ്റ്റേറ്റ് ഇടപാടില്‍ നടന്‍ ദിലീപിനെതിരെ കടുത്ത നടപടിക്കൊരുങ്ങി സര്‍ക്കാര്‍. ദിലീപ് ഭൂപരിഷ്‌കരണ നിയമം ലംഘിച്ചുവെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്.  സംസ്ഥാന ലാന്‍ഡ് ബോര്‍ഡ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.

ഭൂപരിഷ്‌കരണ നിയമപ്രകാരം കൈവശം വെക്കാവുന്ന 15 ഏക്കര്‍ എന്ന പരിധി ദിലീപ് ലംഘിച്ചുവെന്നും അഞ്ച് ജില്ലകളില്‍ 53 ഇടങ്ങളിലായി ദിലീപിന് 21 ഏക്കര്‍ ഭൂമി സ്വന്തമായുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. അഞ്ച് ജില്ലാ കളക്ടര്‍മാരെയാണ് ഇതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. അന്വേഷണ റിപ്പോര്‍ട്ട് വൈകീട്ട് അഞ്ച് മണിക്ക് മുമ്പായി നല്‍കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. നിയമ ലംഘനം കണ്ടെത്തിയാല്‍ അധികമുള്ള ആറ് ഏക്കര്‍ കണ്ടുകെട്ടും.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!