KOYILANDY DIARY.COM

The Perfect News Portal

തിരുവങ്ങൂരിൽ ഗ്യാസ് ടാങ്കർ മറിഞ്ഞു: വൻ ദുരന്തം ഒഴിവായി

കൊയിലാണ്ടി : ദേശീയപാതയിൽ തിരുവങ്ങൂരിൽ ഗ്യാസ് ടാങ്കർ മറിഞ്ഞു. ആളപായമോ ചോർച്ചയോ ഇല്ല. ഡ്രൈവർക്ക് നിസ്സാര പരിക്കേറ്റു. ഇന്ന് രാവിലെ 6.45 നായിരുന്നും സംഭവം. വൻ ദുരന്തമാണ് ഇതോടെ ഒഴിവായത്. കണ്ണൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ടാങ്കർ വാഹഹനമാണ് അപകടത്തിൽപെട്ടത്.

അമിത വേഗതയിൽ വന്ന കാറിനെ വെട്ടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഡ്രൈവർ മാത്രമാണ് ലോറിയിൽ ഉണ്ടായിരുന്നത്. കൊയിലാണ്ടി പോലീസും നാട്ടുകാരും സ്ഥലത്ത് തടിച്ച്കൂടി. വീടിവിട്ട് പുറത്തേക്ക് ഓടിയ ജനങ്ങൾ ഏറെനേരം കഴിഞ്ഞ് ചോർച്ചയില്ലെന്നറിഞ്ഞതോടുകൂടി തിരികെവരികയായിരുന്നു.

നാല് യൂണിറ്റ് ഫയർഫോഴ്‌സ് സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. പത്ത് മണിയോട്കൂടി പാലക്കാട്ട് നിന്ന് ക്രെയിൻ എത്തിയശേഷം മാത്രമേ ഗ്യാസ് ടാങ്കർ നിവർത്താനുള്ള ശ്രമം നടക്കുകയുള്ളു. പരിക്കേറ്റ ഡ്രൈവറെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!