KOYILANDY DIARY.COM

The Perfect News Portal

തട്ടാന്‍ സര്‍വ്വീസ് സൊസൈറ്റി കുടുംബസംഗമം സംഘടിപ്പിച്ചു

കൊയിലാണ്ടി: തട്ടാന്‍ സര്‍വ്വീസ് സൊസൈറ്റി കൊയിലാണ്ടി യൂണിറ്റ് കുടുംബസംഗമം സംഘടിപ്പിച്ചു. ടി.എസ്.എസ്. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.അശോകന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഇ.ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

കുയ്യലക്കണ്ടി ശ്രീധരന്‍ ആചാരി മുഖ്യ പ്രഭാഷണം നടത്തി. എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെയും ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ എ ഗ്രേഡ് നേടിയ യു.എസ്. ശ്രേയകൃഷ്ണ, സംസ്‌കൃത സാഹിത്യത്തില്‍ ഡോക്ടറേറ്റ് ലഭിച്ച ഡോ. ജി.ടി.അഞ്ജന എന്നിവരെയും പുരസ്‌കാരങ്ങള്‍ നല്‍കി അനുമോദിച്ചു.

ജില്ലാ പ്രസിഡന്റ് ഇ. രവി, സെക്രട്ടറി പരിയാപുരത്ത് സുനില്‍ കുമാര്‍, കോമത്ത് രവീന്ദ്രന്‍, എന്‍.കെ. രാജീവന്‍, കോമത്ത് വത്സന്‍, ടി.കെ. കുഞ്ഞിക്കേളു, കോറോത്ത് വിനോദ് കുമാര്‍, പി.കെ. വിനയന്‍, കെ.കെ. ഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കുടുംബാംഗങ്ങളുടെ കലാപരിപാടികള്‍ അരങ്ങേറി.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!