ഡല്‍ഹി കലാപത്തില്‍ മരിച്ചവരുടെ എണ്ണം 20 ആയി
വടക്ക് കിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപത്തില്‍ മരിച്ചവരുടെ എണ്ണം 20 ആയി. സീലംപുര്‍ അടക്കമുള്ള മേഖലകളില്‍ ഇന്നും അക്രമികള്‍ കടകള്‍ക്ക് തീ വെച്ചു. ഉള്‍പ്രദേശങ്ങളില്‍ ഇപ്പോഴും സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നുണ്ട്.
പലയിടങ്ങളിലും സംഘര്‍ഷത്തിന് അയവുണ്ടെങ്കിലും ചികിത്സയില്‍ കഴിയുന്നവരുടെ നില ഗുരുതരമായി തുടരുകയാണ്. സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 20 ആയി. പരിക്കേറ്റ് 185 പേര് ചികിത്സയിലുണ്ട്.
ജാഫ്രാ ബാദ്, സീലം പുര്‍ തുടങ്ങി വിവിധ മേഖലകളിലെ ഉള്‍പ്രദേശങ്ങളില്‍ സംഘര്‍ഷം ഉടലെടുക്കുന്നുണ്ട്. ആള് നഷ്ടവും സ്വത്ത് വകകളുടെ നഷ്ടവും എത്ര എന്ന് ഇനിയും കണക്കാക്കാന്‍ ആയിരുന്നു ആയിട്ടില്ല.
Advertisements