കോവിഡ് 19: ഡല്‍ഹിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചു
ഡല്‍ഹി: കോവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തില്‍ ഡല്‍ഹിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചു. മാര്‍ച്ച് 31 വരെ സ്കൂളുകളും കോളജുകളും എന്‍.ഐ.ടി പോലുള്ള സ്ഥാപനങ്ങളും ട്യൂഷന് സെൻ്ററുകളും അടച്ചിടണമെന്നാണ് നിര്‍ദേശം.
ബോര്‍ഡ് പരീക്ഷകള്‍ ഉള്‍പ്പെടെ 31 വരെ നടക്കേണ്ട എല്ലാ പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്. അധ്യാപകരും മറ്റ് ജീവനക്കാരും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെത്തേണ്ടതില്ല. കഴിയുന്നവര്‍ വീട്ടിലിരുന്ന് ജോലിചെയ്യണമെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് അറിയിച്ചു.
സി.ബി.എസ്.ഇ ബോര്‍ഡ് പരീക്ഷയും മാറ്റിവെച്ചിട്ടുണ്ട്. മാര്‍ച്ച് 31 വരെയുള്ള യു.ജി.സി പരീക്ഷകളും മാറ്റി. 25 വിദേശ പൗരന്മാര്ക്ക് ഉള്‍പ്പെടെ ഇന്ത്യയില്‍ 170 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത്. മഹാരാഷ്ട്രയിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിട്ടുണ്ട്. മുംബൈയില്‍ ഡബ്ബാവാല സര്‍വീസും മാര്‍ച്ച് 31 വരെ നിര്‍ത്തിവെച്ചു.