KOYILANDY DIARY.COM

The Perfect News Portal

കൊച്ചി കോര്‍പ്പറേഷന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

കൊച്ചി: കൊച്ചി കോര്‍പ്പറേഷന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കോര്‍പ്പറേഷന്‍ പിരിച്ചുവിടാത്തത് എന്തുകൊണ്ടാണെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ചോദിച്ചു. വിഷയത്തില്‍ സര്‍ക്കാര്‍ നാളെ വിശദീകരണം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

കൊച്ചിയെ സിംഗപ്പൂരാക്കാനല്ല പറയുന്നത്. ജനങ്ങള്‍ക്ക് സ്വസ്ഥമായി ജീവിക്കാനുള്ള സാഹചര്യമൊരുക്കണം. പ്രളയത്തേക്കാള്‍ ഭയാനാകമായ സാഹചര്യമാണ് ഇന്നലെ കൊച്ചി നഗരത്തില്‍ ഉണ്ടായതെന്നും പാവപ്പെട്ടവരുടെ കാര്യം നോക്കാന്‍ ആരുമില്ലെന്നും ഹൈക്കോടതി പറഞ്ഞു.

ഇങ്ങനെയൊരു കോര്‍പ്പറേഷന്‍ എന്തിനാണെന്നും ഉടന്‍ പിരിച്ചു വിടണമെന്നും ഹൈക്കോടതി പറഞ്ഞു. ഇതിനായി മുനിസിപ്പാലിറ്റി നിയമത്തിലെ അധികാരം ഉപയോഗിക്കണം. എല്ലാ കാര്യവും കോടതി ഇടപെടല്‍ ഉണ്ടായാലെ ശരിയാകൂ എന്ന് കരുതരുത്. കോര്‍പ്പറേഷന്റെ ഭാഗത്ത് നിന്നും അനാസ്ഥ ഉണ്ടായാല്‍ സര്‍ക്കാര്‍ ഇടപെടണം. ഇതിനു മുന്‍പ് മറ്റൊരു ബഞ്ചും സമാനമായ നിലപാടെടുത്തതായി ഹൈക്കോടതി ഓര്‍മ്മപ്പെടുത്തി.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!