കൊയിലാണ്ടി: സിവിൽസ്റ്റേഷനു മുൻ വശത്തുവെച്ച് കാർ തട്ടി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പന്തലായനി പുനത്തിൽ ശ്രീജേഷ് (37) ആണ് മരിച്ചത്. പരേതനായ പുനത്തിൽ കൃഷ്ണന്റെയും, ദേവകി യുടെയും മകനാണ്. സഹോദരങ്ങൾ: മണി, കൃഷ്ണ കുമാരി, കൃഷ്ണ ലത, കൃഷ്ണ ലേഘ.