KOYILANDY DIARY.COM

The Perfect News Portal

കല്ലായി റോഡിലെ പെട്രോള്‍ പമ്പിന് സമീപത്തെ കടയില്‍ തീപിടിത്തം

കോഴിക്കോട്: പുഷ്പ ജംഗ്ഷനില്‍ കല്ലായി റോഡിലെ പെട്രോള്‍ പമ്പിന് സമീപത്തെ കടയില്‍ വന്‍ തീപിടിത്തം. മുഹമ്മദ് നഫീറിന്റെ ഉടമസ്ഥതയിലുള്ള നിര്‍മാണ ഉപകരണങ്ങള്‍ വില്‍ക്കുന്ന ഫോര്‍ച്യൂണ്‍ അസോസിയേറ്റ് എന്ന കടയ്ക്കാണ് ഇന്നലെ പുലര്‍ച്ചെ 3.30 ഓടെ തീപിടിച്ചത്. ഓടിട്ട കട പൂര്‍ണമായും കത്തിനശിച്ചു. രണ്ട് മണിക്കൂര്‍ നേരത്തെ ശ്രമത്തിനൊടുവിലാണ് ഫയര്‍ഫോഴ്സിന് തീയണയ്ക്കാനായത്.

തീ പെട്രോള്‍ പമ്പിലേക്ക് പടരാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. മീഞ്ചന്തയില്‍ നിന്നും വെള്ളിമാടുകുന്നു നിന്നും രണ്ടുവീതവും ബീച്ചില്‍ നിന്നും മൂന്നും യൂണിറ്റെത്തിയാണ് തീയണച്ചത്. കടയുടെ ചുമരുകളും വിണ്ടുകീറിയിട്ടുണ്ട്. കഴുക്കോലുകള്‍ പൂര്‍ണമായും കത്തിയമര്‍ന്നിലയിലാണ്.

സെല്‍ഫുകളിലായി സൂക്ഷിച്ച ഉപകരണങ്ങളാണ് നശിച്ചത്. ഇരുമ്പിന്റെ ഉപകരണങ്ങളെല്ലാം വെന്തുരുകിയ നിലയിലായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പഴക്കേമറിയ വയറിംഗുകളും മറ്റുമായിരുന്നു കടയിലേതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഒരു കോടിയോളം രൂപയുടെ നാശമുണ്ടായിയെന്നാണ് കണക്ക്.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!