കറവ പശുക്കൾക്കുള്ള കാലിത്തീറ്റ വിതരണം ചെയ്തു
കൊയിലാണ്ടി: കറവ പശുക്കൾക്കുള്ള കാലിത്തീറ്റ വിതരണം ചെയ്തു. കൊയിലാണ്ടി നഗരസഭ ജനകീയാസൂത്രണ പദ്ധതി പ്രകാരം കറവ പശുക്കൾക്ക് കാലിത്തീറ്റ വിതരണം പന്തലായനി മിൽക്ക് സോസൈറ്റി പരിസരത്ത് വെച്ചു നടന്നു. നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ ഉൽഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ഇന്ദിര ടീച്ചർ അധ്യക്ഷത വഹിച്ചു. നഗരസഭയിൽ നിന്നും തിരഞ്ഞെടുത്ത 290 കർഷകർക്ക് 3 ചാക്ക് കാലിത്തീറ്റ വീതം നൽകി. ചാക്ക് ഒന്നിന് 600രൂപ സബ്സിഡി നിരക്കിൽ 5,20,000(അഞ്ചു ലക്ഷത്തി ഇരുപതിനായിരം) രൂപയുടെ കാലിത്തീറ്റയാണ് വിതരണം ചെയ്യുന്നത്.
പദ്ധതിയെക്കുറിച്ച് വെറ്റിനറി സർജൻ ഡോ ഷിനോജ് വിശദീകരിച്ചു. സ്ഥിരം സമിതി അംഗങ്ങളായ ഇ. കെ അജിത് മാസ്റ്റർ, ഷിജു മാസ്റ്റർ, കൗൺസിലർ എൻ. ടി. രാജീവൻ എന്നിവർ പങ്കെടുത്തു. പന്തലായനി സോസൈറ്റി പ്രസിഡണ്ട് രാജൻ കല്ലിട്ട നടക്കുനി ആശംസകൾ അറിയിച്ചു. അസിസ്റ്റൻ്റ് ഫീൽഡ് ഓഫിസർ ശ്രീ മോഹനൻ പി. ആർ നന്ദി പറഞ്ഞു.