KOYILANDY DIARY.COM

The Perfect News Portal

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; അമ്മയും രണ്ട് പെണ്‍കുട്ടികളും വെന്തുമരിച്ചു

ഓടിക്കൊണ്ടിരുന്ന കാര്‍ തീപിടിച്ച്‌ അമ്മയും കുഞ്ഞുങ്ങളും അതിദാരുണമായി വെന്തുമരിച്ചു. ഭര്‍ത്താവും ഒരു കുട്ടിയും രക്ഷപ്പെട്ടു. അഞ്്ജന മിശ്രയും മക്കളായ രിഥിയും, നിക്കിയും ആണ് മരിച്ചത്.

കാറില്‍ തീപടര്‍ന്നയുടന്‍ തന്നെ ഭര്‍ത്താവ് ഉപേന്ദര്‍ ഒരു മകളെയും കൊണ്ട് പുറത്തേക്ക് ചാടി. ബാക്കിയഉള്ളവരെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും അതിവേഗം തീ പടര്‍ന്നു. അമ്മയും കുട്ടികളും തിരിച്ചറിയാന്‍ കഴിയാത്ത രീതിയില്‍ കത്തിക്കരിഞ്ഞു പോയി.

കിഴക്കന്‍ ഡല്‍ഹിയില്‍ ഇന്നലെ 6.30 നായിരുന്നു സംഭവം. അക്ഷര്‍ധാം ക്ഷേത്രത്തിലേക്ക് പോകുമ്ബോള്‍ ആയിരുന്നു അപകടം. കാര്‍ ഓടിക്കൊണ്ടിരിക്കുമ്ബോള്‍ ബോണറ്റില്‍ നിന്നും ചെറിയ തീപ്പൊരി കണ്ട് കാര്‍ നിര്‍ത്താന്‍ കഴിയുന്നതിന് മുന്‍പ് തന്നെ തീ പടരുകയായിരുന്നു.

ഉപേന്ദര്‍ ഒരു കുഞ്ഞുമായി പുറത്തേക്ക് ചാടിയെങ്കിലും ഭാര്യക്ക് വാതല്‍ തുറക്കാന്‍ കഴിഞ്ഞില്ല. ഗ്ലാസ് പൊട്ടി രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. അതിവേഗം വാഹനങ്ങള്‍ പോകുന്ന മേല്‍പ്പാലത്തില്‍ രക്ഷിക്കാന്‍ അലറി വിളിച്ചെങ്കിലും ആരും വാവനം നിര്‍ത്തിയില്ല. ആളുകള്‍ വന്നപ്പോഴേക്കും അമ്മയും മക്കളും വെന്തുമരിച്ചിരുന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!