KOYILANDY DIARY.COM

The Perfect News Portal

എൻ. സി. പി. കൊയിലാണ്ടി ബ്ലോക്ക് കൺവൻഷൻ

കൊയിലാണ്ടി : എൻ. സി. പി. കൊയിലാണ്ടി ബ്ലോക്ക് കൺവൻഷൻ ജില്ലാ പ്രസിഡണ്ടും എൽ. ഡി. എഫ്. കൺവീനറുമായ മുക്കം മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ജില്ലയിലെ മുഴുവൻ നിയമസഭാ സീറ്റിലും എൽ. ഡി. എഫ്. വിജയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സി. രമേശൻ അദ്ധ്യക്ഷതവഹിച്ചു. പി. ചാത്തപ്പൻ മാസ്റ്റർ, പി. കെ. എം. ബാലകൃഷ്ണൻ മാസ്റ്റർ, കെ. ടി. എം. കോയ, ഇ. എസ്. രാജൻ, ചേനോത്ത് ഭസ്‌കരൻ, കെ. ബാലകൃഷ്ണൻ, കെ. കെ. ശ്രീഷു, എൻ. നാരായണൻ, പത്താലത്ത് ബാലൻ എന്നിവർ സംസാരിച്ചു. തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളായി കെ. ടി. എം. കോയ ചെയർമാൻ, സി. രമേശൻ കൺവീനർ, പി. ചാത്തപ്പൻ മാസ്റ്റർ ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.

Share news
error: Content is protected !!