KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നഗരസഭ ഹരിതം പെരുവട്ടൂർ ഞായറാഴ്ച ചന്ത വാർഷികാഘോഷം

കൊയിലാണ്ടി : കൊയിലാണ്ടി നഗരസഭ പെരുവട്ടൂരിൽ ആരംഭിച്ച ഞായറാഴ്ച ചന്തയുടെ വാർഷികാഘോഷം നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ ഉദ്ഘാടനം ചെയ്തു. പെരുവട്ടൂർ മുക്കിൽ നടന്ന പരിപാടിയിൽ വാർഡ് കൗൺസിലർ കെ. ടി. രമേശൻ അദ്ധ്യക്ഷതവഹിച്ചു. ജൈവ കൃഷിയിലൂടെ ജൈവരീതിയിലേക്ക് എന്ന വിഷയത്തിൽ ജന്തുക്ഷേമ അവാർഡ് ജേതാവ് കെ. ടി. ഉണ്ണിഗോപാലൻ ക്ലാസെടുത്തു. കൊയിലാണ്ടി കൃഷി ഓഫീസർ സബ്‌ന സൈനുദ്ധീൻ ജൈവകൃഷിയെസംബന്ധിച്ച് വിശദീകരണം നൽകി. വീട്ടിൽ ഒരു കറിവേപ്പ് വിതരണം പി. സുധാകരൻ മാസ്റ്റർ നിർവ്വഹിച്ചു. വാർഡ് കൗൺസിലർ സിബിൻ കണ്ടത്തനാരി, ഉദയഭാനു കേദാരം, ബാബു കെ. ടി. കെ, ഷൈജു കെ. തുടങ്ങിയവർ സംസാരിച്ചു. ഹരിതം ജോ: കൺവീനർ വി. നാരായണൻ സ്വാഗതവും, സത്യപ്രകാശ് കെ. എസ് നന്ദിയും പറഞ്ഞു.