KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നഗരസഭ ഹരിത നഗരം വാർഡ് 27 ‘ശുചിത്വം സമൃദ്ധം’ പദ്ധതി നിലവിൽ വന്നു

കൊയിലാണ്ടി : നഗരസഭയുടെ ഹരിത നഗരം പദ്ധതിയുടെ ഭാഗമായി സമ്പൂർണ്ണ മാലിന്യമുക്ത ക്യാമ്പയിനോടനുബന്ധിച്ച് സംഘടിപ്പിച്ച ശിൽപശാല നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ എ. കെ. വീണ അദ്ധ്യക്ഷതവഹിച്ചു. മുൻ ചെയർപേഴ്‌സൻ കെ. ശാന്ത, ഡി. കെ. ബിജു, ടി. ഗംഗാധരൻ, കരുണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. എൻ. വി. രവി സ്വാഗതം പറഞ്ഞു.