KOYILANDY DIARY.COM

The Perfect News Portal

കേരള സർക്കാർ യുവജന നയം പ്രഖ്യാപിക്കണം: ആർ.വൈ.എഫ്.

.
കൊയിലാണ്ടി: കേരള സർക്കാർ യുവജന നയം പ്രഖ്യാപിക്കണം: ആർ.വൈ.എഫ്. കോഴിക്കോട് ജില്ല കൺവൻഷൻ ആവശ്യപ്പെട്ടു. ഭരണത്തിലേറി ആറു മാസമായിട്ടും കേരള സർക്കാർ യുവജന നയം പ്രഖ്യാപിക്കാത്തത് കേരളത്തിലെ യുവജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കൺവൻഷനിൽ അഭിപ്രായം ഉയർന്നു. അടിയന്തിരമായി യുവജന നയം പ്രഖ്യാപിക്കാൻ സർക്കാർ തയ്യാറാകണമെന്ന് ആർ.വൈ.എഫ് സംസ്ഥാന ട്രഷറർ റംഷീദ് വെണ്ണിയൂർ ആവശ്യപ്പെട്ടു. ശ്രീനാഥ് പൂവ്വങ്ങോത്ത് അധ്യക്ഷത വഹിച്ചു. 
.
.
യൂത്ത് കമ്മീഷൻ, യുവജന ക്ഷേമ ബോർഡ് തുടങ്ങിയവയിൽ ഇപ്പോഴും കഴിഞ്ഞ സർക്കാറിന്റെ നോമിനികളാണ് ഉള്ളത്. വിവിധ മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ആർ.എസ്.പി ജില്ല സെക്രട്ടറി ഇ.കെ.എം റഫീഖ് ആദരിച്ചു. ആർ വൈ എഫ് സംസ്ഥാന നിർവ്വാഹക സമിതി അംഗം എൻ.കെ. ഉണ്ണികൃഷ്ണൻ, വിൽസൺ ജോൺ, ടി.കെ. അബ്ദുള്ള കോയ, സി.കെ. ഗിരീശൻ മാസ്റ്റർ, മഞ്ചു മഠത്തിൽ, നിയാസ് പുതുപ്പാടി, ശ്രീജിൽ പയിമ്പ്ര, അൻവർ പാലേരി തുടങ്ങിയവർ സംസാരിച്ചു.
.
.
പുതിയ ഭാരവാഹികളായി നിയാസ് പുതുപ്പാടി (പ്രസിഡണ്ട് ), ശ്രീനാഥ് പൂവ്വങ്ങോത്ത് (സെക്രട്ടറി), മഞ്ചു മഠത്തിൽ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
Share news