KOYILANDY DIARY.COM

The Perfect News Portal

എസ്.എസ്.എഫ്. ബാലുശ്ശേരി ഡിവിഷന്‍തല സാഹിത്യോത്സവം സമാപിച്ചു

ബാലുശ്ശേരി: എസ്.എസ്.എഫ്. ബാലുശ്ശേരി ഡിവിഷന്‍തല സാഹിത്യോത്സവം മതപ്രഭാഷണത്തോടെ സമാപിച്ചു. 520 പോയിന്റു നേടിയ പൂനൂര്‍ സെക്ടര്‍ ഓവറോള്‍ ചാമ്പ്യന്മാരായി. 331 പോയിന്റു നേടിയ എകരൂല്‍ സെക്ടര്‍ രണ്ടാം സ്ഥാനവും 269 പോയിന്റു നേടിയ കാന്തപുരം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയര്‍മാന്‍ അശ്റഫ് സഖാഫി അണ്ടോണ അദ്ധ്യക്ഷത വഹിച്ചു. മഹല്ല് പ്രസിഡന്റ് അബ്ദുറഹിമാന്‍ കുട്ടി ഹാജി പതാക ഉയര്‍ത്തി. എസ്‌എസ്‌എഫ് ജില്ലാ സെക്രട്ടറി സി ആര്‍ കെ മുഹമ്മദ് സന്ദേശ പ്രഭാഷണം നടത്തി. ശഫീഖ്ബുഖാരി, ജബ്ബാര്‍ സഖാഫി, ഗ്രാമ പഞ്ചായത്ത് അംഗം എന്‍.പി.നദീഷ് കുമാര്‍, മുഹമ്മദ് ഇയ്യാട്, സാബിത്ത് എം പി, പി.പി.മുസ്തഫ, ജാബിര്‍ നെരോത്ത് സംസാരിച്ചു.

ഡിവിഷന്‍ പ്രസിഡന്റ് സുബൈര്‍ നിസാമിയുടെ അധ്യക്ഷതയില്‍ നടന്ന സമാപന സമ്മേളനത്തില്‍ സയ്യിദ് അബ്ദുസ്വബൂര്‍ബാ ഹസന്‍ അവേലം ട്രോഫി വിതരണം ചെയ്തു. കലാലയം സമിതി ചെയര്‍മാന്‍ മുഹമ്മദലി കിനാലൂര്‍ അനുമോദന പ്രഭാഷണം നടത്തി. ഡിവിഷന്‍ സെക്രട്ടറി ഷമീര്‍ വാളന്നൂര്‍ സ്വാഗതവും ബാസിത്ത് വള്ളിയോത്ത് നന്ദിയും പറഞ്ഞു.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!