അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു
കൊയിലാണ്ടി: കെ.ടി ജയകൃഷ്ണൻ മാസ്റ്റർ ബലിദാന ദിനത്തോടനുബന്ധിച്ച് യുവമോർച്ച കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. കൊയിലാണ്ടി കൊല്ലം ടൗണിൽ സംഘടിപ്പിച്ച സമ്മേളനം ബി.ജെ.പി ജില്ല ജനറൽ സെക്രട്ടറി പി. ജിജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി കൊയിലാണ്ടി മണ്ഡലം സെക്രട്ടറി സി.പി. രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.
ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. വി. സത്യൻ, ബി.ജെ.പി ജില്ല വൈസ് പ്രസിഡൻറ് ടി.കെ. പത്മനാഭൻ, ജില്ലാ കമ്മിറ്റി അംഗം വായനാരിവിനോദ് , യുവമോർച്ച നേതാക്കളായ അഭിൻ അശോകൻ, ജിതേഷ് പൊയിൽക്കാവ്, ഷംജിത്ത് കൊയിലാണ്ടി തുടങ്ങിയവർ സംസാരിച്ചു.