KOYILANDY DIARY

The Perfect News Portal

യൂത്ത് കോൺഗ്രസ് പ്രകടനം നടത്തി

യൂത്ത് കോൺഗ്രസ് പ്രകടനം നടത്തി. ബജറ്റിനും, നികുതിക്കുമെതിരായി യൂത്ത് കോൺഗ്രസ് സംഘടിപ്പിക്കുന്ന സമര പരിപാടികളിൽ പോലീസ് അതിക്രമം കാണിക്കുന്നെന്ന് ആരോപിച്ചും, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഷാഫി പറമ്പിൽ എം.എൽ.എ ക്കെതിരായ പോലീസ് നടപടിയിൽ പ്രതിഷേധിച്ചും യൂത്ത് കോൺഗ്രസ് കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.
യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് അജയ് ബോസ്‌, വൈസ് പ്രസിഡണ്ട് തൻഹീർ കൊല്ലം, റാഷിദ് മുത്താമ്പി, അഭിനവ് കണക്കശ്ശേരി, റംഷി കാപ്പാട്, ദൃശ്യ. എം, നീരജ് നിരാല, നിമ്‌നാസ് കോടിക്കൽ, റൗഫ് ചെങ്ങോട്ടുകാവ്, സജിത്ത് കാവും വട്ടം, നിത്യ മുചുകുന്ന് എന്നിവർ നേതൃത്വം നൽകി.