KOYILANDY DIARY.COM

The Perfect News Portal

മരളൂർ ഗോപാലപുരം സർവ്വീസ് റോഡിൻ്റെ പണി ഉടൻ ആരംഭിക്കും

.
കൊയിലാണ്ടി : നന്തി ചെങ്ങോട്ട്കാവ് ബൈപ്പാസിൽ  മരളൂർ – ഗോപാലപുരം സർവ്വീസ് റോഡ് നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് 177 ദിവസങ്ങളിലായി പന്തൽ കെട്ടി അനിശ്ചിതകാല സമരം നടക്കുന്ന പ്രദേശത്ത് എൻ എച്ച് എ ഐ എഞ്ചിനിയർ വൈശാഖിൻ്റെ നേതൃത്വത്തിൽ കരാർ കമ്പനികളടക്കമുള്ളവരുടെ പ്രതിനിധികൾ സന്ദർശിച്ചു. സർവ്വിസ് റോഡിൻ്റെ പണി ഉടൻ ആരംഭിക്കുമെന്നും അധികൃതർ പറഞ്ഞു.
.
.
കഴിഞ്ഞ ദിവസം കെ. പ്രവീൺ കുമാർ എം എൽ എ കൊയിലാണ്ടി റെസ്റ്റ് ഹൗസിൽ വിളിച്ചു ചേർത്ത യോഗത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു സന്ദർശനവും തുടർ ചർച്ചയും. നഗരസഭ അദ്ധ്യക്ഷൻ യു.കെ. ചന്ദ്രൻ, ഉപാദ്ധ്യക്ഷ സി.ടി. ബിന്ദു, സമരസമിതി ചെയർമാൻ ഉണ്ണികൃഷ്ണൻ മരളൂർ, ഗിരിഷ് പുതുക്കുടി, പി.ടി . അജിത്ത്, വേണു പുതുക്കുടി, പ്രേമൻ നൻമന എന്നിവർ ചർച്ചയിൽ പങ്കെടുത്തു. പനച്ചിക്കുന്ന് ഭാഗത്ത് നിന്ന് സർവ്വിസ് റോഡിൻ്റെ പണി ഉടൻ ആരംഭിക്കുമെന്നും വിവിധ ഭാഗങ്ങളിൽ നിന്നുള്ള പോക്കറ്റ് റോഡുമായി ബന്ധിപ്പിക്കുമെന്നും സമരസമിതി നേതാക്കൾക്ക് ഉറപ്പുനൽകി.
Share news