KOYILANDY DIARY

The Perfect News Portal

പൗരത്വ ഭേദഗതി നിയമത്തിനെതിരെ മഹിളാ സംഘടനകൾ നൈറ്റ് മാർച്ച് നടത്തി

വടകര: പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കരുതെന്നാവശ്യപ്പെട്ട് ഇടതുപക്ഷ മഹിളാ സംഘടനകളുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് നടത്തി. വടകര അഞ്ചു വിളക്ക് ജങ്ഷനിൽ നിന്നും ആരംഭിച്ച് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. ഏരിയയിലെ വിവിധ മേഖലകളിൽ നിന്നും നൂറുകണക്കിന് വനിതകൾ പങ്കെടുത്തു.

ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ പുഷ്പജ, ഏരിയ പ്രസിഡൻ്റ് എ പി പ്രജിത, സെക്രട്ടറി പി എം ലീന, ജനതാദൾ ജില്ലാ വൈസ് പ്രസിഡണ്ട് ലതികാ ശ്രീനിവാസ്, രാജിത പതേരി, എൻ എം വിമല തുടങ്ങിയവർ നേതൃത്വം നൽകി.