KOYILANDY DIARY

The Perfect News Portal

തടഞ്ഞുവെച്ച ആനുകൂല്ല്യങ്ങൾ പുന:സ്ഥാപിക്കണം

കൊയിലാണ്ടി: പെൻഷൻകാരുടെ തടഞ്ഞുവെച്ച ആനുകൂല്യങ്ങൾ പുന: സ്ഥാപിക്കണമെന്ന് മൂടാടി മണ്ഡലം പെൻഷനേഴ്സ്  അസോസിയേഷൻ സമ്മേളനം ആവശ്യപ്പെട്ടു. നിയോജക മണ്ഡലം പ്രസിഡണ്ട് കെ. സുധാകരൻ സമ്മളനം ഉദ്ഘാടനം ചെയ്തു.  മൂടാടി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രസിഡണ്ടായി നിയമിതനായ പെൻഷനേഴ്സ് ജില്ലാ കൗൺസിൽ അംഗമായ രാമകൃഷ്ണൻ കിഴക്കയിലിനെ യോഗം അനുമോദിച്ചു. ആർ.നാരായണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. 
രാമകൃഷ്ണൻ കിഴക്കയിൽ, വി.എം. രാഘവൻ, വി.കെ. ദാമോദരൻ, രാജൻ മാസ്റ്റർ ഗംഗോത്രി, വീക്കുറ്റി രവി മാസ്റ്റർ, നന്ദകുമാർ മാസ്റ്റർ, നെല്ലി മഠം പ്രകാശൻ, ആർ. ശശി സംസാരിച്ചു. ഭാരവാഹികൾ രാജൻ മാസ്റ്റർ ഗംഗോത്രി (പ്രസിഡണ്ട്), സി. ശശി, യശോധര ടീച്ചർ (വൈസ് പ്രസിഡണ്ട്), നന്ദകുമാർ മാസ്റ്റർ (സിക്രട്ടറി), രേണുക കണ്ണമ്പത്ത്, ചങ്ങരോത്ത് രാഘവൻ നായർ, ജോയിൻ്റ് സെക്രട്ടറി എന്നിവരെ തെരഞ്ഞെടുത്തു.