KOYILANDY DIARY

The Perfect News Portal

നാഷണലിസ്റ്റ് മഹിളാ കോൺഗ്രസ് എറണാകുളത്ത് യുദ്ധവിരുദ്ധ സംഗമം സംഘടിപ്പിച്ചു

നാഷണലിസ്റ്റ് മഹിളാ കോൺഗ്രസ് എറണാകുളത്ത് യുദ്ധവിരുദ്ധ സംഗമം സംഘടിപ്പിച്ചു. എൻ സി പി സംസ്ഥാന പ്രസിഡണ്ട് പിസി ചാക്കോ, എം എൻ സി സംസ്ഥാന പ്രസിഡണ്ട് അനിത കുന്നത്ത് അദ്ധ്യക്ഷത വഹിച്ചു, മുൻ കേന്ദ്ര മന്ത്രി പ്രൊഫസർ കെ വി തോമസ് മുഖ്യപ്രഭാഷണം നടത്തി.  ഇസ്രായേൽ ലോകമനസാക്ഷിയേ വെല്ലുവിളിക്കുന്നു. നൂറ്റാണ്ടുകൾ നീണ്ടു നിന്ന പോരാട്ടത്തിനും പ്രവാസി ജീവിതത്തിനുമൊടുവിൽ സ്വന്തം കാലിൽ നില്ക്കാനുളള പാലസ്തീന്റെ അവകാശങ്ങളെ ചവിട്ടിമെതിക്കുകയാണ് സാമ്രാജ്യത്വം.
സാമ്രാജ്യശക്തികളുടെ പിന്തുണയോടെ നിസ്സഹരായ പാലസ്തീൻ ജനതയെ ഉന്മൂലനം ചെയ്യാനും ഗാസ കീഴടക്കാനും ഇസ്രായേൽ നടത്തുന്ന ശ്രമങ്ങളെ നോക്കി നിൽക്കാൻ മാത്രമേ ഐക്യരാഷ്ട്ര സഭയ്ക്കു പോലും കഴിയുന്നുള്ളു. ലോകമനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന ഗാസയിലെ മനുഷ്യക്കുരുതി അവസാനിപ്പിക്കണം, യുദ്ധം നിർത്താൻ ലോക രാഷ്ട്രങ്ങളുടെ ശക്തമായ സമ്മർദ്ധം ഉണ്ടാവണമെന്നും പി.സി. ചാക്കോ പറഞ്ഞു.
നാഷണൽ വർക്കിംഗ് കമ്മിറ്റി അംഗവും മുതിർന്ന നേതാവുമായ ടി പി പീതാംബരൻ മാസ്റ്റർ, വൈസ് പ്രസിഡണ്ട് ലതിക സുഭാഷ്, സംസ്ഥാന ട്രഷറർ പി ജെ കുഞ്ഞുമോൻ, ജനറൽ സെക്രട്ടറി കുമാരി ആലീസ് മാത്യു, എൻ എം സി ദേശീയ സെക്രട്ടറി എം പത്മിനി, സംസ്ഥാന സെക്രട്ടറിമാരായ സി എ സലോമി, ബിന്ദു രവീന്ദ്രൻ, ടി പി അബ്ദുൾ അസീസ്, ഷീബ ലിയോൺ, ശ്രുതി ഹാരിസ്, ലീലാമ്മ എന്നിവർ സംസാരിച്ചു. സന്ധ്യ സുകുമാരൻ സ്വാഗതവും സുഷമ രാജേഷ് നന്ദിയും പറഞ്ഞു.