KOYILANDY DIARY

The Perfect News Portal

കിണറ്റിൽ വീണ പശുകിടാവിനെ രക്ഷപ്പെടുത്തി

കൊയിലാണ്ടി: കിണറ്റിൽ വീണ പശുകിടാവിനെ രക്ഷപ്പെടുത്തി. പൊയിൽക്കാവ് കോളൂർ സുബ്രഹ്മണ്യ ഷേത്രത്തിനടുത്തുള്ള് ആളൊഴിഞ്ഞ പറമ്പിലെ ആൾമറയില്ലാത്ത കിണറ്റിലാണ് പശുകിടാവ് വീണത്. ഇന്ന് 1 മണിയോടുകൂടി വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുകയും ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ സിജിത്ത് സി.യും വിഷ്ണുവും ചേർന്ന് കിണറ്റിൽ ഇറങ്ങുകയും cow ഹോസിന്റെ സഹായത്തോടുകൂടി പശുക്കുട്ടിയെ കരക്കെത്തിച്ചു.

സ്റ്റേഷൻ ഓഫീസർ ശരത്ത് പി കെ യുടെ നേതൃത്വത്തിൽ സേനാംഗങ്ങളായ മജീദ് എം, ജിനീഷ്കുമാർ, നിധിപ്രസാദ് ഇ.എം, ഷാജു, റഷീദ് കെ.പി, ഹോം ഗാർഡ് രാജീവ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.