KOYILANDY DIARY.COM

The Perfect News Portal

പന്തലായനിയിലെ ജനവാസ മേഖലകളിൽ വീണ്ടും കാട്ടു പന്നി ശല്യം

.

കൊയിലാണ്ടി: പന്തലായനിയിലെ ജനവാസ മേഖലകളിൽ വീണ്ടും കാട്ടു പന്നി ശല്യം . ജനങ്ങൾ ഭീതിയോടെയാണ് കഴിയുന്നത്. രാത്രി കാലങ്ങളിൽ പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. ഇന്നലെ കാട്ടുവയലിൽ കാട്ടു പന്നികൾ കൂട്ടത്തോടെ എത്തിയത് ജനങ്ങൾ ആശങ്കയിലായിരിക്കുകയാണ്. പലയിടത്തും കൃഷി നശിപ്പിച്ചിട്ടുണ്ട്. പുത്തലത്ത്താഴെയാണ് നിരവധി വീടുകളിൽ കൃഷി നശിപ്പിച്ചിട്ടുള്ളത്. തൈ തെങ്ങുകൾ, കപ്പ, ചേമ്പ് ഉൾപ്പെടെ നശിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പന്തലായനി ശിവക്ഷേത്രത്തിനു സമീപം പന്നി ഇറങ്ങിയിരുന്നു. സമീപത്തുള്ള പല കുന്നുകളിലും ഇപ്പോൾ പന്നികൾ പെറ്റുപെരുകിയിട്ടുണ്ട്. പന്നി ശല്യം രൂക്ഷമാകുന്നതിനെതിരെ ജനങ്ങൾ നഗരസഭയെ സമീപിക്കാനൊരുങ്ങുകയാണ്.

രാത്രി കാലങ്ങളിൽ പന്നിയുടെ അക്രമം ഭയന്ന് പുറത്തിറങ്ങാൻ പറ്റാത്ത സ്ഥിതിയാണുള്ളത്. ജനങ്ങൾക്കുനേരെ പന്നിയുടെ അക്രമം ഉണ്ടാകുന്നതിനുമുമ്പ് പന്നികളെ ഷൂട്ട് ചെയ്ത് പരിഹാരം കാണണമെന്നാണ് നാട്ടുകാർ പറയുന്നത്. നഗരസഭ ചെയർപേഴ്സൻ യു.കെ ചന്ദ്രൻ്റെ വാർഡിലാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി പന്നികളുടെ ശല്യം ഉണ്ടായിട്ടുള്ളത്. ചെയർമാനെ നാട്ടുകാർ വിവരം അറിയിച്ചിട്ടുണ്ട്. അടിയന്തര പരിഹാരം ഉണ്ടാകണമെന്നാണ് നാട്ടുകാർ പറയുന്നത്.

Share news
error: Content is protected !!