കൊയിലാണ്ടിയിൽ ക്ലിനിക്ക് ഉടമ ഷോക്കേറ്റു മരിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി ലോയൽ ഹെൽത്ത് കെയർ ഉടമ ഷോക്കേറ്റു മരിച്ചു. പെരുവട്ടൂർ തവോളി താഴക്കുനി സുനിൽ കുമാർ (50) ആണ് (ഫാർമസിസ്റ്റ്) മരിച്ചത്. കൊയിലാണ്ടി മാരാമുറ്റം റോഡിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ കരണ്ട് പോയ സമയത്ത് ഇൾവെർട്ടർ ചേഞ്ച് ചെയ്യുന്ന സമയത്ത് ഷോക്കേറ്റതായാണ് അറിയുന്നത്. വൈകീട്ട് 6.30നു ആയിരുന്നു സംഭവം. ഷോക്കേറ്റ് തെറിച്ച് വീണ സുനിലിനെ അവിടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർമാരും ജീവനക്കാരും പ്രാഥമിക ചികിത്സ നടത്തി പെട്ടന്ന് തന്നെ താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടം നടക്കുന്ന സമയത്ത് ഭാര്യ സബിനിയും അടുത്തുണ്ടായിരുന്നു.

മൃതദേഹം കൊയിലാണ്ടി തൂലൂക്കാശുപത്രിൽ നിന്ന് പോലീസ് നടപടിക്രമങ്ങൾ പൂർത്തിയാക്കി ഉടൻ കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റും. താവോളി താഴക്കുനി രാമൻ നായരുടെയും ലീലയുടെയും മകനാണ്. ഭാര്യ: സബിനി (ഫാർമസിസ്റ്റ്). മകൻ; വേദൂർ വരത്. സഹോദരൻ: ജയകൃഷ്ണൻ.




