KOYILANDY DIARY

The Perfect News Portal

മരളൂരിൽ വോൾട്ടേജ് ക്ഷാമം രൂക്ഷം: നാട്ടുകാർ പ്രതിഷേധത്തിൽ

കൊയിലാണ്ടി: മൂടാടി വൈദ്യൂതി സെക്ഷന് കീഴിലുള്ള ഗോപാലപുരം ട്രാൻസ്ഫോർമറിൽ നിന്ന് ലഭിക്കുന്ന വൈദ്യുതി മരളൂർ പ്രദേശത്ത് വോൾട്ടേജ് ക്ഷാമം രൂക്ഷമാക്കുന്നതായി ഉപഭോക്താക്കൾ. കാലത്ത് മുതൽ വോൾട്ടേജ് ക്ഷാമം കാരണം വൈദ്യുതി ഉപയോഗിച്ച് തൊഴിലെടുക്കുന്ന ചെറുകിട വ്യവസായ സംരംഭകരെയാണ് ഇത് ഇത് പ്രതികൂലമായി ബാധിക്കുന്നത്.
കൺസ്ട്രക്ഷൻ വർക്ക് ഉൾപ്പെടെ ജോലി ചെയ്യുന്ന തൊഴിലാളികളുടെതടക്കം ജോലി മുടങ്ങുന്നതും പതിവായിരിക്കുകയാണ്..  പമ്പ് സെറ്റ് ഉൾപ്പെടെ വീടുകളിലെ ഒട്ടുമിക്ക ഉപകരണങ്ങളും പകൽ സമയത്ത് പോലും പ്രവർത്തനരഹിതമാണ്. അടിയന്തരമായി വോൾട്ടേജ് ക്ഷാമം പരിഹരിക്കാനാവശ്യമായ നടപടി അധികൃതർ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.