KOYILANDY DIARY

The Perfect News Portal

സ്ക്കൂൾ ശുചി ഉപകരണങ്ങൾ വിതരണം ചെയ്തു.

സ്ക്കൂൾ ശുചി ഉപകരണങ്ങൾ വിതരണം ചെയ്തു. കൊയിലാണ്ടി: നഗരസഭയുടെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭാ പരിധിയിലുള്ള മുഴുവൻ സ്കൂളുകൾക്കും അനുവദിക്കുന്ന ശുചി ഉപകരണങ്ങളുടെ വിതരണം കൊയിലാണ്ടി ഗവണ്‍മെൻ്റ് ഫിഷറീസ് യു. പി. സ്കൂളിൽ നടന്നു. നഗരസഭാ ചെയർ പേഴ്സൺ ശ്രീമതി സുധ കിഴക്കെപ്പാട്ട് വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ നിജില പറവക്കൊടി അധ്യക്ഷത വഹിച്ചു.
ഇംപ്ലിമെൻ്റിങ്ങ് ഓഫീസർ ഷൈനി ടീച്ചർ പദ്ധതിയെ കുറിച്ച് വിശദീകരിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സണ്‍ കെ. എ. ഇന്ദിര ടീച്ചർ, കൗൺസിലർമാരായ എ. അസീസ്, രമേശൻ വലിയാട്ടിൽ എന്നിവർ ആശംസകൾ നേർന്നു. വാർഡ് കൗൺസിലർ വി. കെ. സുധാകരൻ സ്വാഗതവും യു. വി. ഷമീന ടീച്ചർ നന്ദിയും പറഞ്ഞു.
Advertisements