KOYILANDY DIARY

The Perfect News Portal

പട്ടികജാതി വിഭാഗത്തിൽപെട്ടവർക്ക് തൊഴിൽ പരിശീലനം നൽകുന്നു

തൊഴിൽ പരിശീലനം നൽകുന്നു.. കൊയിലാണ്ടി നഗരസഭയിലെ 2022-23 വാർഷിക പദ്ധതിയുടെ ഭാഗമായി അഭ്യസ്ഥവിദ്യരായ പട്ടികജാതി വിഭാഗത്തിൽ പെട്ടവർക്ക് തൊഴിൽ പരിശീലനം നൽകുന്നു. അംഗീകൃത സ്ഥാപനത്തിൽ നിന്നും സിവിൽ എഞ്ചിനീയറിംഗിൽ ബിടെക്/പോളി ഡിപ്ലോമ/ഐ.ടി.ഐ യോഗ്യതയുള്ള കൊയിലാണ്ടി നഗരസഭാ പരിധിയിലെ സ്ഥിരം താമസക്കാരായവർക്ക് അപേക്ഷിക്കാം.

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 8000-10000 പ്രതിമാസ സ്റ്റൈപെൻ്റ് ലഭിക്കും. അപേക്ഷകൾ, ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതം ജനുവരി 17ന്  4 മണിക്ക് മുമ്പായി കൊയിലാണ്ടി നഗരസഭാ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.