KOYILANDY DIARY

The Perfect News Portal

4 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 25 വർഷം കഠിന തടവും, 4 ലക്ഷം രൂപ പിഴയും.

4 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 25 വർഷം കഠിന തടവും, 4 ലക്ഷം രൂപ പിഴയും. കൊയിലാണ്ടി, ചേമഞ്ചേരി, സ്വർണകുളം കോളനി, തുവക്കോട്ടു പറമ്പിൽ ഗിരീഷ് (44) നെയാണ്  കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് അനിൽ ടി പി
പോക്സോ നിയമപ്രകാരം ശിക്ഷ വിധിച്ചത്.  പിഴ സംഖ്യ അടച്ചില്ലെങ്ങിൽ  നാലു വർഷം കൂടെ  പ്രതി തടവ് ശിക്ഷ അനുഭവിക്കണം എന്നും വിധിന്യായത്തിൽ പറയുന്നു..
2021ൽ ആണ് കേസിനാസ്പദമായ സംഭവം നടന്നത്, പ്രതി ഒറ്റക്ക് താമസിക്കുന്ന വീട്ടിൽ പാട്ടു കേൾക്കാൻ പോവുമായിരുന്ന ബാലികയെ പ്രതി മിഠായി നൽകിയതിനു ശേഷം നിരവധി ദിവസങ്ങളിലായി പീഡിപ്പിക്കുകയായിരുന്നു, ബാലികയെ കുളിപ്പിക്കുകയായിരുന്ന അമ്മയുടെ ശ്രദ്ധയിൽ ബാലികയുടെ ശരീരത്തിലെ പരിക്ക് ശ്രദ്ധയിൽ പെടുകയും ഡോക്ടറെ കാണിക്കുകയും ചെയ്തു, അതിനു ശേഷം അമ്മയോട് ബാലിക പീഡന വിവരം പറയുകയുകയായിരുന്നു.
കൊയിലാണ്ടി പോലീസ് രജിസ്റ്റർ ചെയ്ത കേസ്, സർക്കിൾ ഇൻസ്‌പെക്ടർ എൻ സുനിൽകുമാർ ആണ് അന്വേഷിച്ചത്, പ്രോസിക്യൂഷൻ വേണ്ടി അഡ്വ പി ജെതിൻ ഹാജരായി.