KOYILANDY DIARY

The Perfect News Portal

മയക്കുവെടിയേറ്റ ആന വെറ്ററിനറി സർജനെ ആക്രമിച്ചു.

വയനാട്: സുൽത്താൻ ബത്തേരിയിൽ മയക്കുവെടിയേറ്റ ആന വെറ്ററിനറി സർജൻ  അരുൺ സഖറിയയെ ആക്രമിച്ചു. ആനയെ കൂട്ടിലേക്ക് മാറ്റുന്നതിനിടെയായിരുന്നു സംഭവം. വെടിയേറ്റ മയക്കത്തിലാണ് ആന ആക്രമിച്ചത്. സഹപ്രവർത്തകർ ചേർന്നാണ് ഡോക്ടറെ രക്ഷിച്ചത്. ആക്രമണത്തിൽ ഡോക്ടറുടെ കാലിന് പരിക്കേറ്റു.