KOYILANDY DIARY

The Perfect News Portal

വിഷു ബംപര്‍: ഒന്നാം സമ്മാനം 12 കോടി മലപ്പുറം തിരൂരിൽ വിറ്റ ടിക്കറ്റിന്

വിഷു ബംപര്‍: ഒന്നാം സമ്മാനം 12 കോടി മലപ്പുറം തിരൂരിൽ വിറ്റ ടിക്കറ്റിന്. VE 475588 എന്ന നമ്പർ ടിക്കറ്റാണ് സമ്മാനാർഹമായത്. മറ്റു സീരിസുകളിലെ ഇതേ നമ്പറുകള്‍ക്ക് സമാശ്വാസ സമ്മാനമായി അഞ്ച് ലക്ഷം രൂപ ലഭിക്കും.

രണ്ടാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ച 6 നമ്പറുകൾ  VA 513003, VB 678985, VC 743934, VD 175757, VE 797565, VG 642218 എന്നിവയാണ്. മൂന്നാം സമ്മാനം 10 ലക്ഷം, നാലാം സമ്മാനം 5 ലക്ഷം, അഞ്ചാം സമ്മാനം രണ്ട് ലക്ഷം എന്നിങ്ങനെയാണ് മറ്റു സമ്മാനങ്ങള്‍. 42 ലക്ഷം ടിക്കറ്റുകളാണ് വിറ്റഴിച്ചത്. ടിക്കറ്റ് വില 300 രൂപയായിരുന്നു.