KOYILANDY DIARY

The Perfect News Portal

പച്ചക്കറി വിത്തും വളവും വിതരണം ചെയ്തു

പച്ചക്കറി വിത്തും വളവും വിതരണം.. കൊയിലാണ്ടി: നഗരസഭയുടെ ജനകീയാസൂത്രണം പദ്ധതിയിൽ വനിതകൾക്കുള്ള പച്ചക്കറി വിത്തും വളവും വിതരണം ചെയ്തു. നഗരസഭ ചെയർപേഴ്സൺ കെ.പി. സുധ വിതരണം ഉദ്ഘാടനം ചെയ്തു. ചീര, വെണ്ട, പയർ, മത്തൻ, വെള്ളരി, കുമ്പളം തുടങ്ങിയ പച്ചക്കറി വിത്തുകളും ജൈവ വളമായി മണ്ണിര കംപോസ്റ്റുമാണ് പദ്ധതി പ്രകാരം ഗുണഭോക്താക്കൾക്ക് വിതരണം ചെയ്യുന്നത്.
കൃഷിഭവനിൽ നടന്ന പരിപാടിയിൽ വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ  കെ.എ.ഇന്ദിര അധ്യക്ഷത വഹിച്ചു. നഗരസഭാംഗങ്ങളായ പി. മനോഹരി, എൻ.ടി. രാജീവൻ, കൃഷി ഓഫീസർ പി. വിദ്യ, കൃഷി അസിസ്റ്റൻറ് പി.കെ. അംന എന്നിവർ സംസാരിച്ചു.
Advertisements