KOYILANDY DIARY

The Perfect News Portal

നിയന്ത്രണം വിട്ട കാർ ഫ്രൂട്സ് കടയിലേക്ക് ഇടിച്ചു കയറി യുവാവ് മരിച്ചു.

നിയന്ത്രണം വിട്ട കാർ ഫ്രൂട്സ് കടയിലേക്ക് ഇടിച്ചു കയറി യുവാവ് മരിച്ചു. മലപ്പുറം ദേശീയപാത 66 കരുമ്പിൽ കാർ നിയന്ത്രണം വിട്ട് ഫ്രൂട്സ് കടയിലേക്ക് ഇടിച്ചു കയറി. അപകടത്തിൽ ഒരാൾ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു.
കരുമ്പിൽ സ്വദേശി അരീക്കാട്ട് ഇല്ലിക്കൽ അൻസാർ (32) മരിച്ചത്. കുറ്റിപ്പുറം സ്വദേശി വടക്കേകര ആഷിക്, പതിനാറുങ്ങൽ സ്വദേശി രവി എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ഇവരെ തിരൂരങ്ങാടി എം.കെ.എച്ച് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും പിന്നീട് തുടർ ചികിത്സക്ക് ഒരാളെ കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിലേക്കും മറ്റൊരാളെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും മാറ്റി.
Advertisements