KOYILANDY DIARY

The Perfect News Portal

പ്രവേശനോത്സവം വർണ്ണ ശബളമാക്കി വീരവഞ്ചേരി സ്കൂൾ

വീരവഞ്ചേരി പ്രീ പ്രൈമറി വിഭാഗത്തിന്റെ പ്രവേശനോത്സവം വർണ്ണ ശബളമായി. പരിപാടിയുടെ  ഉൽഘാടനം മൂടാടി പഞ്ചായത്ത്‌ പ്രസിഡണ്ട് സി കെ ശ്രീകുമാറും എൽ പി വിഭാഗം, വാർഡ് മെമ്പർ വി കെ രവീന്ദ്രനും ഉത്ഘടനം ചെയ്തു. മുഖ്യാതിഥി മുൻ ബി ആർ സി ട്രെയിനർ കണാരൻ മാസ്റ്റർ കഥകളിലൂടെയും പാട്ടുകളുടെയും കളികളിലൂടെയും, കുട്ടികളെയും രക്ഷിതാക്കളെയും ആനന്ദ ലഹരിയിലാക്കി രസിപ്പിച്ചു.
പഞ്ചായത്ത്‌ വൈസ് പ്രസിഡനണ്ട് ഷീജ പട്ടേരി, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി കെ ഭാസ്കരൻ, ഹെഡ് മിസ്ട്രെസ് ഗീത കെ കുതിരോടി, മാനേജ്മെന്റ് പ്രതിനിധി മനപ്പുറത്തു ചന്ദ്രൻ നായർ, സുജാത ടി കെ, നിഷ പി, സുനിത പി എന്നിവർ സംസാരിച്ചു.