KOYILANDY DIARY

The Perfect News Portal

ടീം മേപ്പയ്യൂർ – ജി.വി.എച്ച്.എസ്.എസ് മേപ്പയ്യൂരിന് വാട്ടർ പ്യൂരിഫയർ നൽകി

സ്കുളിന് വാട്ടർ പ്യൂരിഫയർ നൽകി ടീം മേപ്പയ്യൂർ.. അധ്യായന വർഷം ആരംഭിച്ച ദിവസം തന്നെ മേപ്പയ്യൂർ ജി.വി.എച്ച്.എസ്.എസിലേക്ക് വാട്ടർ പ്യൂരിഫയർ നൽകി ടീം  വാട്ട്സാപ്പ് കൂട്ടായ്മ മാതൃകയായി. 4000 ൽ പരം വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളിൽ വേനൽ കാലങ്ങളിൽ കുടിവെളളത്തിന് രൂക്ഷമായ ക്ഷാമം അനുഭവിക്കുന്നെണ്ടെന്ന് മനസിലാക്കിയാണ് ടീം മേപ്പയ്യൂർ കൂട്ടായ്മ ഇവിടേക്ക് വാട്ടർ പ്യൂരിഫയർ വാങ്ങിച്ചു നൽകിയത്. അധ്യായന വർഷം ആരംഭത്തിൽ തന്നെ അത് വിദ്യാർത്ഥികൾക്ക് സമർപ്പിച്ചു.
സ്കൂളിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്തംഗം എ.പി രമ്യ വാട്ടർപ്യൂരിഫയർ കൈമാറി ഉദ്ഘാടനം നിർവ്വഹിച്ചു. ഹയർ സെക്കൻ്ററി പ്രിൻസിപ്പാൾ സക്കീർ മനക്കൽ അധ്യക്ഷനായി. ഹൈസ്കൂൾ ഹെഡ്മാസ്റ്റർ കെ. നിഷിദ്, പി.ടി.എ. പ്രസിഡൻ്റ് എം.എം ബാബു, ഇ.കെ. ഗോപി, മുജീബ് കോമത്ത്, ഇ.പ്രകാശൻ, യു. ബിജു, നിധീഷ് നന്മ, അഭിനവ് മൺകൂട്, രജീഷ് നിലമ്പൂർ, ശശി ഉദയ, വിനോദ് വിവ, ലാനി എന്നിവർ സംസാരിച്ചു.
Advertisements