KOYILANDY DIARY

The Perfect News Portal

12 വയസ്സുകാരന് ക്രൂരമർദ്ദനം അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ട് വീണ ജോര്‍ജ്

12 വയസ്സുകാരന് ക്രൂരമർദ്ദനം അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ട് വീണ ജോര്‍ജ്. മലപ്പുറം: പെരിന്തൽമണ്ണ ആലിപ്പറമ്പ് പഞ്ചായത്ത് വാഴയങ്ങടയിൽ പറമ്പിൽ നിന്ന് പേരക്ക മോഷ്ടിച്ചെന്നാരോപിച്ച് 12 വയസ്സുകാരന് ക്രൂരമർദനം. സ്ഥലമുടമ ബൈക്ക് കൊണ്ട് ഇടിച്ചു വീഴ്ത്തിയതായും ചവിട്ടിയതായും കുട്ടി പറഞ്ഞു. കാലിൻ്റെ എല്ല് പൊട്ടി കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ബന്ധുക്കൾ പെരിന്തൽമണ്ണ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

ഇതുസംബന്ധിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് നിര്‍ദേശം നല്‍കി. കുട്ടിക്ക് ആവശ്യമായ ചികിത്സയും നിയമപരമായ പരിരക്ഷയും നല്‍കാനും മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.