KOYILANDY DIARY

The Perfect News Portal

പത്തു വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്കു 6 വർഷം തടവും പിഴയും

പത്തു വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്കു ആറു വർഷം കഠിന തടവും, രണ്ടു ലക്ഷം രൂപ പിഴയും വിധിച്ചു. ചോമ്പാല: ഒഞ്ചിയം തറോൽ ഇക്ക്ബാലി (42) നാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് അനിൽ ടി. പി. പോക്സോ നിയമപ്രകാരം ശിക്ഷ വിധിച്ചത്. പിഴ സംഖ്യ അടച്ചില്ലെങ്ങിൽ രണ്ടു വർഷം കൂടി തടവ് ശിക്ഷ അനുഭവിക്കണം എന്നും വിധിന്യായത്തിൽ പറയുന്നു.
2020 ൽ ആയിരുന്നു കേസിനാസ്പദമായ സംഭവം. ബാലികയുടെ വീട്ടിൽ സ്കൂൾ ഭക്ഷ്യ കിറ്റ് എത്തിക്കാൻ വന്ന പ്രതി, വീട്ടിൽ ഒറ്റക്കായിരുന്ന ബാലികയെ ലൈംഗികമായി ഉപദ്രവിക്കുകയും. തുടർന്ന് കുട്ടി അടുത്ത വീട്ടുകാരോട് വിവരം പറയുകയുമായിരുന്നു.
Advertisements
ചോമ്പാല പോലീസ് രജിസ്റ്റർ ചെയ്ത കേസ്, സബ്ബ് ഇൻസ്‌പെക്ടർമാരായ പി. വി. പ്രശോഭ്, എം. ഉഷാകുമാരി എന്നിവരാണ് അന്വേഷിച്ചത്. പ്രോസിക്യൂഷൻ വേണ്ടി അഡ്വക്കറ്റ് പി. ജെതിൻ ഹാജരായി.