KOYILANDY DIARY

The Perfect News Portal

ഡി.വൈ.എഫ്.ഐ പന്തലായനി ഫെസ്റ്റ് 2023 സംഘടിപ്പിച്ചു

ഡി.വൈ.എഫ്.ഐ പന്തലായനി ഫെസ്റ്റ് വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. ഉത്സവപ്രതീതി സൃഷ്ടിച്ചും ജനപങ്കളിത്തംകൊണ്ട് ശ്രദ്ധേയവുമായ പരിപാടി ഒരു ദേശത്തിൻ്റെ ആഘോഷമായിമാറി. പന്തലായനി വെള്ളിലാട്ടുതാഴെ നടന്ന പരിപാടി ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡണ്ട് വി. വസീഫ് ഉദ്ഘാടനം ചെയ്തു. ബിഗ്‌ബോസ് വിന്നർ ദിൽഷ മുഖ്യാതിഥിയായിരുന്നു. സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ. എൽ. ജി. ലിജീഷ്, നഗരസഭ ചെയർപേഴ്സൺ കെ. പി സുധ എന്നിവർ സംസാരിച്ചു.

 

കൊയിലാണ്ടി സെൻട്രൽ മേഖല സെക്രട്ടറി വി. എം. അജീഷ് അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി ബ്ലോക്ക്‌ സെക്രട്ടറി എൻ. ബിജീഷ്, ബ്ലോക്ക്‌ പ്രസിഡണ്ട് സതീഷ് ബാബു എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ വി.എം അനൂപ് സ്വാഗതവും അമൽ വി.എസ്. നന്ദിയും പറഞ്ഞു. സ്ത്രീകളുടെയും കുട്ടികളുടെയും വിവിധ പരിപാടികളും, ഗാനമേളയും അരങ്ങേറി.