പൊയിൽക്കാവ് ദുർഗാദേവി ക്ഷേത്രത്തിൽ വാവ് ബലി; കടൽത്തീരത്ത് ആയിരങ്ങൾ പിതൃതർപ്പണം നടത്തി
.
കൊയിലാണ്ടി: പൊയിൽക്കാവ് ദുർഗാദേവി ക്ഷേത്രത്തിലെ വാവ് ബലി കർമ്മങ്ങൾ ഭക്തിനിർഭരമായി നടന്നു. പിതൃക്കൾക്ക് ബലി അർപ്പിക്കുന്നതിനായി നിരവധി ഭക്തരാണ് പൊയിൽക്കാവ് കടൽത്തീരത്ത് എത്തിച്ചേർന്നത്. ഷാജി രാജഗിരിയുടെ നേതൃത്വത്തിലാണ് ബലികർമ്മങ്ങൾ നടന്നത്. പുലർച്ചെ മുതൽ വിവിധ പ്രദേശങ്ങളിൽ നിന്നായി നിരവധി ഭക്തർ കടൽത്തീരത്ത് എത്തി പിതൃബലി അർപ്പിച്ചു.

വൻ ജനത്തിരക്ക് കണക്കിലെടുത്ത് കൊയിലാണ്ടി പോലീസിന്റെയും ഫയർഫോഴ്സിന്റെയും കോസ്റ്റൽ പോലീസിന്റെയും സിവിൽ ഡിഫൻസിന്റെയും നേതൃത്വത്തിൽ വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്. കടൽത്തീരത്തും പരിസര പ്രദേശങ്ങളിലും സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കുകയും ഭക്തർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്തു. വാവ് ബലിയോടനുബന്ധിച്ച് പുലർച്ചെ മുതൽ വലിയ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്.




